26 December Thursday

'സ്നിഗ്ധ' ; അമ്മത്തൊട്ടിലിൽ ഇന്നെത്തിയ പെൺകുഞ്ഞിന് പേരിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

തിരുവനന്തപുരം > ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. പെൺകുഞ്ഞിന് സ്നിഗ്ധ എന്നാണ് പേരിട്ടത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തെരഞ്ഞെടുത്തത്. മൂന്ന് ദിവസമാണ് സ്നി​ഗ്ദയ്ക്ക് പ്രായം. ബുധനാഴ്‌ച പുലർച്ചെ 5.50നാണ്‌ പെൺകുഞ്ഞെത്തിയത്. കുഞ്ഞിന് പേര് നിർദേശിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണ ജോർജ്ജ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top