22 December Sunday

ട്വിസ്റ്റ്; ഒരുമാസം മുൻപേ 'നീതു'വിനെ കളത്തിലിറക്കിയതും അനിൽ അക്കര തന്നെ, 'കഞ്ഞിക്കുഴിത്തര'മെന്ന്‌ സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

കൊച്ചി > ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്‌ളാറ്റിന്റെ നിർമാണം മുടക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌‌നത്തിന് കരിനിഴൽ വീഴ്‌ത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അനിൽ അക്കര എംഎൽഎയും യുഡിഎഫും. ജനരോഷം വഴിതിരിച്ചുവിടാൻ ചില മാധ്യമങ്ങളെക്കൂട്ടി പുകമറ സൃഷ്‌ടിച്ച് രക്ഷപെടാനാണ് വടക്കാഞ്ചേരി എംഎൽഎ ഇപ്പോൾ ശ്രമിക്കുന്നത്.

ഫ്‌ളാറ്റ് പദ്ധതി തകർക്കരുതെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താവായ നീതു ജോൺസൺ എന്ന വിദ്യാർഥിനിയുടെ പേരിൽ കത്ത് പ്രചരിക്കുന്നുവെന്നും, എന്നാൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് അനിൽ അക്കരയുടെയും യുഡിഎഫ് സൈബർ സംഘത്തിന്റെയും പ്രചരണം. താൻ മൂലം ഫ്‌ളാറ്റ് നിർമാണം തടസപ്പെട്ടത്തിൽ ആർക്കും പരാതിയില്ലെന്നാണ് മാധ്യമ സഹായത്തോടെ അനിൽ അക്കര പറഞ്ഞുവെക്കുന്നത്.

എന്നാൽ ഏതെങ്കിലും മാധ്യമങ്ങളിൽ വരുന്നതിന് മുൻപേ തന്നെ 'നീതു ജോൺസൺ'ന്റേത്  എന്ന പേരിൽ പ്രചരിക്കുന്ന കത്ത് അനിൽ അക്കര തന്റെ ഫെയ്‌‌സ്‌‌ബുക്ക് പോസ്റ്റിലിട്ടിരുന്നു. കഴിഞ്ഞ ആഗസ്‌ത് 23നാണ് അനിൽ അക്കര ഈ കത്ത് പോസ്റ്റ് ചെയ്‌തത്.അന്നും നീതു ആരാണെന്നും ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍  സഹായിക്കണമെന്നും അനില്‍ അക്കര പോസ്റ്റില്‍ പറഞ്ഞിരുന്നു
 

ഇതോടെയാണ് ഇപ്പോൾ പൊടുന്നനെ കത്തുമായി ഇറങ്ങുന്നതിൽ സംശയമുന്നയിച്ച് നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്. നീതുവിന്റെ കത്തിന്റെ സൃഷ്ടാവ് അനിൽ അക്കര തന്നെയാണോ എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നു.

 

 

'നീതു' എന്ന അദൃശ്യ വ്യക്തിയെ പിൻപറ്റി ന്യായീകരണം കണ്ടെത്തുന്ന അനിൽ അക്കരയോ യുഡിഎഫോ തങ്ങളുടെ ജീവിത സ്വപ്‌നം മുടക്കരുതെന്ന് അപേക്ഷിച്ച് നിരവധി കുടുംബങ്ങൾ നേരത്തേ തന്നെ രംഗത്തെത്തിയത് കണ്ടില്ലെന്ന് നടിക്കുന്നതും സംശയമുളവാക്കുന്നു.

കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സിപിഐ എമ്മുമാർ വീട് ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച കോൺഗ്രസ് വനിതാ നേതാവ് രംഗത്തെത്തിയത്. എന്നാൽ അന്വേഷണത്തിൽ നേതാവിന്റെ മകൻ തന്നെയാണ് വീട് ആക്രമിച്ചതെന്നും സിപിഐ എമ്മുകാരെ കുടുക്കാൻ ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു. പ്രതിപക്ഷ സമരങ്ങളിൽ പൊലീസ് അക്രമിച്ചെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസുകാർ ചുവന്ന മഷിക്കുപ്പി ഉപയോഗിച്ചതും വിവാദമായിരുന്നു. ഇത്തരത്തിലുള്ള 'അടവ്' തന്നെയാണോ ഇപ്പോൾ അനിൽ അക്കര പയറ്റുന്നതെന്നാണ് ഉയരുന്ന ചോദ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top