തിരുവനന്തപുരം
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ലഭിക്കാത്തവർക്ക് സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 1000 രൂപ സഹായം. ഇത് ഓണത്തിനുമുമ്പ് സഹകരണ സംഘങ്ങൾവഴി വീട്ടിലെത്തിക്കും.
ബിപിഎൽ, അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ട 14,78,236 കുടുംബത്തിനാണ് സഹായം. ഇതിനായി 147.83 കോടി രൂപ വകയിരുത്തി. തിരിച്ചറിയൽ രേഖ ഹാജരാക്കി ഇത് കൈപ്പറ്റാം. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാർമാർക്ക് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..