16 December Monday

ഇവിടെ പാചകം സൗരോർജത്തിൽ

സ്വാതി സുരേഷ്‌Updated: Monday Dec 16, 2024

തിരുവനന്തപുരം
 ഭാഗമായി ഹരിതകേരളം മിഷൻ വഴി നടപ്പാക്കുന്ന ‘അങ്കൺ ജ്യോതി’ പദ്ധതിയുടെ ഭാഗമായാണ്‌ ഈ അങ്കണവാടികളിൽ സൗരോർജ  പാചകം .ഇതോടെ വർഷം 64,000 ടൺ കാർബൺ പുറന്തള്ളുന്നത്‌ കുറയ്ക്കുന്നതിനൊപ്പം 21 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ലാഭിക്കാം. 3,761 ടൺ എൽപിജി ഉപഭോഗം ഒഴിവാക്കാം. അങ്കൺ ജ്യോതി പദ്ധതി സംസ്ഥാനത്തെ 33,115 അങ്കണവാടികളിലാണ്‌ നടപ്പാക്കുക.  

പാചകവാതകമോ വിറകോ ഉപയോഗിക്കുന്നത്‌ ഒഴിവാക്കാനായി വൈദ്യുത ഇൻഡക്‌ഷൻ അടുപ്പും ഇൻഡക്‌ഷൻ അനുയോജ്യമായ ആറ്‌ പാത്രങ്ങളും നൽകും. ഇതിനൊപ്പം രണ്ട്‌ കിലോവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ നിലയം, ഊർജ കാര്യക്ഷമത കൂടിയ ബിഎൽഡിസി ഫാനുകൾ, എൽഇഡി ലൈറ്റുകൾ, ഇലക്ട്രിക്‌ സൈക്കിൾ, ഇലക്ട്രിക്‌ വാഹനങ്ങൾക്കുള്ള ചാർജിങ്‌ പോയിന്റ്‌, കൂൾ റൂഫിങ് എന്നിവയും നൽകാൻ വിഭാവനംചെയ്യുന്നു.  ഒരു അങ്കണവാടിയിൽ എൽപിജി ഇനത്തിൽ 9000 രൂപയും വൈദ്യുതി ഇനത്തിൽ 4000 രൂപയും ലാഭിക്കാനും രണ്ടു ടൺ കാർബണും കുറയ്‌ക്കാനുമാകുമെന്നാണ്‌ കരുതുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top