23 December Monday

സൈനികനെ കാണാതായ സംഭവം: അന്വേഷണത്തിന് പ്രത്യക സംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

കോഴിക്കോട് > പുണെ ആർമി സപ്പോർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സൈനികനെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വിശദമായ അന്വേഷണത്തിനായി സംഘം പൂണെയിലേക്ക് തിരിച്ചു. കോഴിക്കോട്  എരഞ്ഞിക്കൽ കണ്ടംകുളങ്ങര  സ്വദേശി  സുരേഷിന്റെ മകൻ വിഷ്ണുവിനെയാണ്  ബുധനാഴ്ച മുതൽ കാണാതായത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

വിഷ്ണു അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വ പകൽ 2.15 നാണ്  അവസാനമായി വിളിച്ചത്. കണ്ണൂരിലെത്തിയിട്ടുണ്ടെന്ന് ആയിരുന്നു വിഷ്ണു അമ്മയോട് പറഞ്ഞത്. രാത്രി വൈകിയും വീട്ടിലെത്താത്തതോടെയാണ് കുടുംബം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് കുടുംബം വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.  

സൈനികരുടെ നേതൃത്വത്തിൽ പുണെയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.  ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽനിന്ന്‌ പുണെയിൽ തന്നെ വിഷ്ണു ഉണ്ടെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം. വിഷ്ണുവിന്റെ എടിഎം കാർഡിൽനിന്ന്‌ പതിനയ്യായിരം രൂപ പിൻവലിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top