23 December Monday

വയനാടിന് ഐക്യദാർഢ്യം: ആനന്ദ് പട്‌വർദ്ധൻ 2,20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തിരുവനന്തപുരം > ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന് വിഖ്യാത ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട്‌വർദ്ധന്റെ ഐക്യദാർഢ്യം. 16 മത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ ലോങ് ഡോക്യൂമെന്ററി വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വസുധൈവ കുടുംബകം എന്ന ചിത്രത്തിന് ലഭിച്ച പുരസ്കാരത്തുക അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

മികച്ച എഡിറ്റിംഗിനുള്ള കുമാർ ടോക്കിസ് പുരസ്കാരവും പട്‌വർദ്ധന്റെ ഈ ചിത്രത്തിനായിരുന്നു. ആകെ 2,20,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. വയനാട്ടിലെ ജനങ്ങൾക്ക്‌ ഒപ്പമാണ് തന്റെ മനസ്സെന്നും അവർക്ക് ജീവിതം തിരിച്ചു പിടിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top