22 December Sunday

മകൻ അച്ഛനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കോട്ടയം > വാക്കുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ ഷാജി (55) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായാറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ രാഹുൽ ഷാജിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം.

അടിയേറ്റ് സാരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top