തിരുവനന്തപുരം> അമിതനിരക്കിൽ സ്വകാര്യ ബസിൽ ബംഗളൂരു മലയാളികൾ നാട്ടിലെത്തിയതിനു പിന്നാലെ ക്രിസ്മസ് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ. തിങ്കളാഴ്ച ഒറ്റദിവസം മാത്രമുള്ള ട്രെയിൻ പ്രഖ്യാപിച്ചതാകട്ടെ ഞായറാഴ്ചയും. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബുക്കിങ് ആരംഭിച്ചത് സ്വകാര്യ ഏജൻസികളെയാണ് സഹായിക്കുക.
വെള്ളി, ശനി ദിവസങ്ങളിലായി മലയാളികളിൽ ഭൂരിഭാഗം പേരും നാട്ടിലെത്തിയിരുന്നു. ക്രിസ്മസ് പ്രത്യേക ട്രെയിൻ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.തിങ്കൾ രാത്രി 11ന് എസ്എംവിടി ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകിട്ട് 4.30ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തുന്ന എസ്എംവിടി ബംഗളൂരു -കൊച്ചുവേളി (06507), ചൊവ്വ വൈകിട്ട് 5.55ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 11.15ന് ബംഗളൂരുവിൽ എത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..