16 September Monday

എസ്‌പിജി ഡയറക്‌ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2023

തിരുവനന്തപുരം > സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) ഡയറക്‌ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അരുണ്‍ കുമാര്‍ സിന്‍ഹ.

എഡിജിപി ആയിരിക്കേയാണ് സെന്‍ട്രല്‍ കേഡറിലേക്ക് പോകുന്നത്. 2016 മുതല്‍ എസ്.പി.ജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സിൻഹ. തിരുവനന്തപുരം ഡി.സി.പി കമ്മീഷണർ, റേഞ്ച് ഐ.ജി, ഇന്റലിജൻസ് ഐ.ജി, അഡ്മിനിസ്ട്രേഷൻ ഐ.ജി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം > കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും എസ് പി ജി ഡയറക്ടറുമായ അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കേരള പോലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്വങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top