നെടുമ്പാശേരി
സ്‌പൈസ് ജെറ്റിന്റെ ദുബായ് വിമാനം റദ്ദാക്കിയതോടെ വലഞ്ഞ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ശനി രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയ വിവരം ഞായർ രാവിലെ ഏഴരയ്‌ക്കാണ് അറിയിച്ചത്. ഇതോടെ യാത്രക്കാർ പ്രതിഷേധം തുടങ്ങി. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.
അന്താരാഷ്ട്ര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർമുമ്പ് എത്തണമെന്നതിനാൽ ശനി രാത്രി എട്ടരയോടെ എല്ലാവരും എത്തിയിരുന്നു. വിമാനം വൈകുന്നതിനെക്കുറിച്ച് യാത്രക്കാർക്ക് കൃത്യമായി വിവരങ്ങൾ നൽകിയില്ലെന്ന് ആരോപണമുണ്ട്. നൂറിലധികംപേരാണ് ഈ വിമാനത്തിൽ പുറപ്പെടാൻ എത്തിയിരുന്നത്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും യാത്ര മുടങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
സാങ്കേതികപ്രശ്നമാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് സ്പൈസ് ജെറ്റ് അധികൃതരുടെ വിശദീകരണം. മറ്റൊരു വിമാനത്തിൽ യാത്രയ്‌ക്ക് സൗകര്യമൊരുക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അത്തരം സംവിധാനമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാൻ ഏഴുദിവസമെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..