തിരുവനന്തപുരം> 52 വയസ്സുകാരിയുടെ നട്ടെല്ലിലെ അതിസങ്കീർണ വളവ് നേരെയാക്കി തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ മെഡിക്കൽ സംഘം. നിൽക്കാനോ നടക്കാനോ സാധിക്കാതെവന്ന ‘അപ്പർ തൊറാസിക് കൈഫോസ്‌കോളിയോസിസ്' എന്ന രോഗാവസ്ഥയാണ് 14 മണിക്കൂർ നീണ്ടുനിന്ന ശസ്‌ത്രക്രിയയിലൂടെ പരിഹരിച്ചത്.
അസ്വാഭാവികമാംവിധം അകത്തേക്കും വശത്തേക്കും നട്ടെല്ല് വളഞ്ഞുപോകുന്ന അപൂർവ രോഗാവസ്ഥയാണ് കൈഫോസ്‌കോളിയോസിസ്. ശസ്‌ത്രക്രിയക്കുശേഷം 10 ദിവസത്തിനുള്ളിൽ രോഗി നടന്ന് തുടങ്ങിയതായി കിംസ്‌ഹെൽത്ത് അറിയിച്ചു.
കിംസ്‌ഹെൽത്തിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സ്‌പൈൻ സർജൻ രഞ്ജിത് ഉണ്ണിക്കൃഷ്‌ണന്റെ നേതൃത്വത്തിൽ അനസ്‌തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ജേക്കബ് ജോൺ തിയോഫിലസ്, ഓർത്തോപീഡിക് സർജന്മാരായ അശ്വിൻ സി നായർ, അനൂപ് ശിവകുമാർ, വി ബി പ്രതീപ് മോനി, ജെറി ജോൺ എന്നിവർ ചേർന്നാണ് ശസ്‌ത്രക്രിയ നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..