തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ ടെക്‌സ്‌റ്റൈൽസ് സ്‌പിന്നിങ് മില്ലുകളിലെ തൊഴിലാളികൾക്ക് നിയമാനുസൃത നിരക്കിലുള്ള ബോണസിനോടൊപ്പം അറ്റന്റൻസ് ഇൻസെന്റീവ് കഴിഞ്ഞവർഷത്തേക്കാൾ ഒരു രൂപ വർധിപ്പിച്ചു നൽകാൻ തീരുമാനിച്ചു. അഡിഷണൽ ലേബർ കമീഷണർ കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളി മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസ് ഇൻസെന്റീവ് 12 രൂപയിൽനിന്ന് 13 ആയി. ആനുകൂല്യങ്ങൾ 11ന് മുമ്പ് വിതരണം ചെയ്യും.
തിരുവനന്തപുരം ലേബർ കമീഷണറേറ്റിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ലേബർ കമീഷണർ കെ എസ് സിന്ധു, തൊഴിലാളി സംഘടന പ്രതിനിധികളായ എം ആർ രാജൻ, കെ പി അശോകൻ (സിഐടിയു), പി രാജു, വിജയൻ കുനിശ്ശേരി (എഐടിയുസി), പി കെ രവീന്ദ്രനാഥ് (ബിഎംഎസ്), എം സിദ്ദിഖ് (എസ്ടിയു), വി വി ശശീന്ദ്രൻ (ഐഎൻടിയുസി), മാനേജ്മെന്റ് പ്രതിനിധികളായ അരുണാചലം സുകുമാർ, പി എസ് ശ്രീകുമാർ, ബി ആർ ഹോബി, സാജിദ് അബ്ബാസ്, എബി തോമസ്, കെ പി മുഹമ്മദ് ഷാനിഫ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..