22 November Friday

‘കളിക്കളം’ കിരീടം വയനാടിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തിരുവനന്തപുരം
പട്ടികവർഗ വികസനവകുപ്പ് സംഘടിപ്പിച്ച ‘കളിക്കളം’ കായികമേളയുടെ കിരീടം വയനാടിന്‌. 445 പോയിന്റുമായാണ്‌ വയനാട്‌ കപ്പടിച്ചത്‌. 125 പോയിന്റുമായി തിരുവനന്തപുരം രണ്ടാംസ്ഥാനവും 100 പോയിന്റുമായി കണ്ണൂർ മൂന്നാംസ്ഥാനവും നേടി.

റസിഡൻഷ്യൽ സ്‌കൂളുകളിൽ 131 പോയിന്റ്‌ നേടി കണിയാമ്പറ്റ എംആർഎസ് ചാമ്പ്യന്മാരായി. 100 പോയിന്റുമായി കണ്ണൂർ എംആർഎസ് റണ്ണർ അപ് ആയി. ടിഡിഒ മാനന്തവാടിയിലെ കെ ആർ രഞ്ജിത, കുളത്തുപ്പുഴ എംആർഎസിലെ എസ്‌ കൃഷ്‌ണനുണ്ണി, കണ്ണൂർ എംആർഎസിലെ കെ ബി വിജിത, തിരുനെല്ലി എംആർഎസിലെ റിനീഷ് മോഹൻ, കണിയാമ്പറ്റ എംആർഎസിലെ അനശ്വര, കണ്ണൂർ എംആർഎസിലെ എ സി രാഗേഷ് എന്നിവരാണ്‌ വ്യക്തിഗത ചാമ്പ്യന്മാർ.
വേഗമേറിയ കായികതാരങ്ങളായി കിഡീസ് വിഭാഗത്തിൽ കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ എസ്‌ അമൃത, തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ആർ ആർ അഖിലാഷ്, സബ് ജൂനിയർ വിഭാഗത്തിൽ കൽപ്പറ്റ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസിലെ ശ്രീബാല, മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലെ ആർ നിധീഷ്‌, ജൂനിയർ വിഭാഗത്തിൽ കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ എം സുബിത ബാബു, കുളത്തുപ്പുഴ എംആർഎസിലെ എസ്‌ കൃഷ്‌ണനുണ്ണി, സീനിയർ വിഭാഗത്തിൽ കണിയാമ്പറ്റ എംആർഎസിലെ ലയ കൃഷ്‌ണൻ, ഞാറനീലി ഡോ. അംബേദ്‌കർ വിദ്യാനികേതൻ എംആർഎസിലെ ആർ രാഹുൽ എന്നിവരെ തെരഞ്ഞെടുത്തു.

ചാലക്കുടി എംആർഎസിലെ എം എൻ വൈഗ, നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ സ്‌കൂളിലെ എ ജിതുൽ എന്നിവരാണ് വേഗമേറിയ നീന്തൽ താരങ്ങൾ. കട്ടേല ഡോ. അംബേദ്‌കർ എംആർഎസിലെ അപർണ എസ്, കണ്ണൂർ എംആർഎസിലെ രാഗേഷ് എ സി എന്നിവരാണ് മറ്റ് മികച്ച നീന്തൽ താരങ്ങൾ.
പൂക്കോട് ഏകലവ്യ എംആർഎസിലെ സി കെ കീർത്തന, ഞാറനീലി ഡോ. അംബേദ്‌കർ വിദ്യാനികേതൻ എംആർഎസിലെ കെ ആർ രാജീഷ്, പൂക്കോട് ഏകലവ്യ എംആർഎസിലെ എം പി പ്രജിഷ്‌ണ, പൂക്കോട് ഏകലവ്യ എംആർഎസിലെ അജിൽ ജയൻ എന്നിവരാണ്‌ മികച്ച അമ്പെയ്‌ത്ത്‌ താരങ്ങൾ.
 

മികച്ച താരങ്ങൾക്ക്‌ ജിവി 
രാജയിൽ പരിശീലനം: മന്ത്രി
തിരുവനന്തപുരം
കളിക്കളം കായികോത്സവത്തിലെ മികച്ച താരങ്ങൾക്ക്‌ ജിവി രാജ സ്‌പോർട്സ് സ്‌കൂളിൽ തുടർ പരിശീലനം നൽകാൻ തയ്യാറാണെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ. കളിക്കളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

താൽപ്പര്യമുള്ളവർക്ക്‌ അടുത്ത അധ്യയനവർഷത്തിൽ അഡ്മിഷൻ നൽകുമെന്നും മന്ത്രി അറിയിച്ചു. വിജയികൾക്കുള്ള ട്രോഫിയും പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്‌തു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. പട്ടികവർഗവകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, കാര്യവട്ടം എൽഎൻസിപിഇ പ്രിൻസിപ്പൽ ജി കിഷോർ, പട്ടികവർഗ വികസനവകുപ്പ്‌ ജോയിന്റ് ഡയറക്ടർ കെ എസ്‌ ശ്രീരേഖ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top