19 December Thursday

രഞ്ജിത്തിനെതിരെ പരാതി നൽകി നടി ശ്രീലേഖ മിത്ര

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

PHOTO: Facebook

കൊച്ചി > ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകൻ രഞ്ജിത്തിനെതിരെ പൊലിസിൽ പരാതി നൽകി. രഞ്ജിത്ത്‌ മോശമായി പെരുമാറി എന്നാരോപിച്ചാണ്‌ ശ്രീലേഖ കൊച്ചി സിറ്റി പൊലിസ്‌ കമ്മീഷണർക്ക്‌ പരാതി നൽകിയത്‌. ഇ മെയിൽ വഴിയാണ്‌ പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നടപടി സ്വീകരിക്കണമെന്നും നടി പറഞ്ഞു.

രഞ്ജിത്ത്‌ തന്നോട്‌ മോശമായി പെരുമാറിയെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ്‌ ശ്രീലേഖ പുറത്ത്‌ പറഞ്ഞത്‌. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു തനിക്ക്‌ നേരെ മോശം പെരുമാറ്റം ഉണ്ടയതെന്നും നടി പറഞ്ഞു. ആരോപണത്തെ തുടർന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത്‌ നിന്ന്‌ രഞ്ജിത്ത്‌ രാജിവയ്‌ക്കുകയായിരുന്നു. ഫ്ലാറ്റിൽ വച്ച്‌ രഞ്ജിത്ത്‌ കൈയിലും മുടിയിലും സ്‌പർശിച്ചുവെന്നും കഴുത്തിൽ തൊടാൻ നോക്കിയപ്പോൾ അവിടം വിട്ട്‌ പോയി എന്നുമായിരുന്നു ശ്രീലേഖ മിത്ര മാധ്യമങ്ങളിലൂടെ പറഞ്ഞത്‌.

കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയതായും ഈ വിവരം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നുവെന്നും ശ്രീലേഖ പരാതിയിൽ പറയുന്നു. ആദ്യഘട്ടത്തിൽ പൊലീസിൽ പരാതിപ്പെടില്ല എന്നായിരുന്നു ശ്രീലേഖ മിത്രയുടെ നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top