22 November Friday

വഴികാട്ടുന്നു, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

ജയൻ ഇടയ്‌ക്കാട്‌Updated: Tuesday Oct 15, 2024


കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായത് എൽഡിഎഫ്‌ സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്. യുജിസിയുടെ പുതിയ നിയമപ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ ആൻഡ്‌ ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. നിലവിൽ ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യുജിസിയുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പാക്കിയത്. ടിസി നിർബന്ധമല്ല. ബിഎ നാനോ എന്റർപ്രണർഷിപ് പ്രോഗ്രാം യുജിസി അംഗീകാരത്തോടെ ഇന്ത്യയിൽതന്നെ ആദ്യമായി നടത്തുന്ന യൂണിവേഴ്സിറ്റിയാണിത്‌. -

നാഴികക്കല്ലുകൾ
● 2020 ഒക്ടോബർ രണ്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാല ജനങ്ങൾക്കു സമർപ്പിച്ചു.
● 2021 ജനുവരിയിൽ യുജിസി അംഗീകാരം ലഭിച്ചു.
● ഇന്ത്യയിൽ ആദ്യമായി ജനപ്രതിനിധികൾക്കുവേണ്ടി
വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി.
● നാലുവർഷം ബിരുദം നടപ്പാക്കുന്ന ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റിയാണിത്‌.
● കേരളത്തിൽ ആദ്യമായി ബിഎസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലെറ്റിക്സ് ബിരുദം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷം യുജിസി അംഗീകാരത്തോടെ ആരംഭിക്കുന്നു. നിലവിൽ 29 യുജി /പിജി പ്രോഗ്രാമുകളാണുള്ളത്‌. പുതിയ മൂന്ന്‌ സർട്ടിഫിക്കറ്റ് കോഴ്‌സ്‌ തുടങ്ങുന്നു.

അരലക്ഷം വിദ്യാർഥികൾ
യൂണിവേഴ്സിറ്റിയിൽ ഇതിനകം 50,000 വിദ്യാർഥികൾ പ്രവേശനം നേടി. കേരളത്തിലെ 23 അഫിലിയേറ്റഡ് കോളേജുകളിൽ സർവകലാശാലയുടെ പഠനകേന്ദ്രം തുറന്നു.‘നവകേരള നിർമിതിയിൽ ഒരുതുള്ളി’ എന്ന പദ്ധതി സർവകലാശാലയുടെ പ്രഖ്യാപിത പദ്ധതിയാണ്. കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കുക, പഠനം മുടങ്ങിയ യുവതീ യുവാക്കളെ സംരംഭകരാക്കുന്ന പുതിയ അക്കാദമിക് പ്രോഗ്രാം, സൈബർ സിറ്റിസൺ പ്രോഗ്രാം എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top