29 December Sunday

ശ്രീറാം വെങ്കിട്ടരാമൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

തിരുവനന്തപുരം> സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാകണം. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ സമയം തേടിയതിനെത്തുടർന്ന് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശ്രീറാം വെങ്കിട്ടരാമന്‌ സമയം അനുവദിച്ചിരുന്നു. കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണയ്‌ക്കായി വിളിച്ചുവരുത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top