തിരുവനന്തപുരം > കെ എം ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റുചെയ്‌തത് ഏത് ഉന്നതനായാലും സർക്കാർ സഹായിക്കില്ല. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് കേസിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തെറ്റുചെയ്യുന്നവർ ആരായാലും അവരെ സഹായിക്കില്ലെന്നത് സർക്കാർ നേരത്തേ സ്വീകരിച്ച നിലപാടാണ്. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. സാക്ഷി പറയുന്നതിന് ആർക്കും തടസ്സമുണ്ടാകില്ല–-മുഖ്യമന്ത്രി പറഞ്ഞു.
ബിവറേജസ് പൂട്ടുന്നത് സാമൂഹ്യ പ്രത്യാഘാതത്തിനിടയാക്കും ബിവറേജസ് ഔട്‌ലറ്റുകൾ പൂട്ടിയാൽ ഒരുപാട് സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അതിനാലാണ് ഇക്കാര്യം സർക്കാർ ആലോചിക്കാത്തത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ് ബിവറേജസിനെ അത്യാവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കത്തും മുഖ്യമന്ത്രി വായിച്ചു.
നേരത്തെയുണ്ടായ അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ട്. അതിനാലാണ് അക്കാര്യം സർക്കാർ ആലോചിക്കാത്തത്. എന്നാൽ ബാറുകൾ അടച്ചിട്ടുണ്ട്. ബിവറേജസ് ഔട്‌ലറ്റുകളുടെ സമയം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..