26 December Thursday

എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾ മെയ്‌ 26 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020

തിരുവനന്തപുരം >  കോവിഡ് വ്യാപനത്തെ തുടർന്നു മാറ്റിവച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ്  എന്നിങ്ങനെയാണ്‌ എസ്‌എസ്‌എൽസി പരീക്ഷകളുടെ തിയതി. ഉച്ചകഴിഞ്ഞാണ്‌ പരീക്ഷകൾ. പ്ലസ്‌ ടു പരീക്ഷകൾ 26  രാവിലെ നടത്തും. വിവിധ വിഭാഗങ്ങളിലായി നാലു പരീക്ഷകൾ ആണ്‌ പ്ലസ്‌ ടുവിന്‌ നടത്താനുള്ളത്‌. പരീക്ഷാ ഹാളിൽ സാമൂഹ്യ അകലം പാലിക്കും . സാനിറ്റൈസറും മാസ്‌കും നിർബന്ധമാണ്‌.

കേരള സർവ്വകലാശാല ബിരുദ സെമസ്‌റ്റർ പരീക്ഷകൾ ഈ മാസം 21 മുതൽ ആരംഭിക്കും. എൽഎൽബി പഞ്ചവത്സര കോഴ്‌സുകളുടെ പരീക്ഷ ജുൺ എട്ടിനും ത്രിവത്സര കോഴ്‌സിന്റെത്‌  9നും ആരംഭിക്കും. പതിവ്‌ സെന്ററുകൾക് പുറമെ സബ്‌ സെൻററുകളും ഉണ്ടായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top