22 December Sunday
സെന്റ് തെരേസാസ് ശതാബ്‌ദി

ഒത്തുചേർന്നു നൂറുനൂറോർമകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൊച്ചി
സെന്റ്‌ തെരേസാസ് കോളേജ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ആഗോള പൂർവവിദ്യാർഥി സംഗമം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പൂർവവിദ്യാർഥികൾ പങ്കെടുത്തു. എൺപത്‌ വയസ്സിനുമുകളിലുള്ള മുൻ വിദ്യാർഥികളെ പ്രത്യേകം ആദരിച്ചു. വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. 2023ലാണ്‌ ശതാബ്‌ദി ആഘോഷങ്ങൾ ആരംഭിച്ചത്‌.


1925ൽ സ്ഥാപിതമായ കോളേജിലെ 1983 ബാച്ചിലെ വിദ്യാർഥികൾ 1,50,000 രൂപയുടെ സ്കോളർഷിപ് ഫണ്ട് പ്രധാനാധ്യാപികയ്ക്ക് കൈമാറി. ഡോ. ഝാൻസി ജയിംസ്, ശാന്ത ജോസ്, ഡോ. ജെസി ഫിലിപ്പ്, രാധിക ലീ, സാറ ജോർജ് മുത്തൂറ്റ്‌, വി ജയശ്രീ എന്നിവർക്ക് എമിനെന്റ്‌ അച്ചീവേഴ്സ് അവാർഡും വനേസ ലെസ്‌ലിക്ക്‌ ബെസ്റ്റ് എൻഎസ്എസ് അവാർഡും സമ്മാനിച്ചു.


നൂറ് വർഷത്തി​ന്റെ പ്രതീകമായി 100 പൂർവവിദ്യാർഥികൾ ചേർന്ന് സംഗീതവിരുന്ന് നടത്തി. കോളേജ് പ്രഥമാധ്യാപിക ഡോ. അൽഫോൻസ വിജയ ജോസഫ്, കോളേജ്‌ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനിത, കോളേജ്‌ ഡയറക്ടർ സിസ്റ്റർ എമലിൻ, ഡോ. സജിമോൾ അഗസ്റ്റിൻ, മൃദുല സാറ വർഗീസ്‌, ഡോ. വിനിത തരകൻ, ഡോ. അനു ഐസക് എന്നിവർ സംസാരിച്ചു. ആസ്ട്ര മാസിക, സിസ്റ്റർ വിനിത പ്രകാശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top