22 December Sunday

ഹൃദയശസ്ത്രക്രിയാ വിദഗ്‌ധരുടെ 
സംസ്ഥാന സമ്മേളനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കൊച്ചി
ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷിക സമ്മേളനം ആരംഭിച്ചു. കൊച്ചി ഹോട്ടൽ മാരിയറ്റിൽ ഐസിസികെ പ്രസിഡന്റ് ഡോ. എം ആശിഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു.


ഹൃദ്‌രോഗചികിത്സ മെച്ചപ്പെടുത്തുന്നതിൽ റോബോട്ടിക് സഹായത്താലുള്ള കത്തീറ്റർ ചികിത്സയും എഐ, ത്രീഡി ഇമേജിങ് സംവിധാനങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ച് ഓർഗനൈസിങ്‌ സെക്രട്ടറി ഡോ. ടി രാജേഷ് വിശദീകരിച്ചു. ഐസിസികെ വൈസ് പ്രസിഡന്റ്‌ ഡോ. മധു ശ്രീധരൻ, സെക്രട്ടറി ഡോ. രമേഷ് നടരാജൻ, ഡോ. ബി സി രഞ്ജുകുമാർ, ഓർഗനൈസിങ് സെക്രട്ടറി ഡോ. ടി രാജേഷ് എന്നിവർ സംസാരിച്ചു.

കാഠിന്യമേറിയ കാൽസിഫൈഡ് ബ്ലോക്കുകൾ ഡ്രിൽ ചെയ്ത് നീക്കുന്ന ശസ്ത്രക്രിയകൾ, സ്‌റ്റെമി മാനേജ്‌മെന്റ്, രക്തം കട്ടപിടിച്ചുണ്ടാകുന്ന പ്രശ്‌നങ്ങൾ, നൂതന സ്റ്റെന്റുകൾ, നെഞ്ച് തുറക്കാതെ കേടായ ഹൃദയവാൽവ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടി, ബ്ലോക്കുകളുടെ കാഠിന്യം നിശ്ചയിക്കുന്ന ഫിസിയോളജി സാങ്കേതികവിദ്യകൾ എന്നിവയും സമ്മേളനം ചർച്ച ചെയ്യും. മുന്നൂറിലധികം വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.      
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top