22 December Sunday

പി ആര്‍ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

തിരുവനന്തപുരം > 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് രണ്ട് കോടി രൂപ പാരിതോഷികമായി നൽകാൻ തീരുമാനമെടുത്തത്. പാരിസ് ഒളിമ്പിക്സോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്‌ക്ക് വെങ്കലം നേടിക്കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു കരിയറിലെ അവസാന മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top