06 September Friday

ഫ്ളാറ്റില്‍ നിന്ന് വീണ് ഗാര്‍ഹികത്തൊഴിലാളി മരിച്ച സംഭവം: വനിതാ കമ്മിഷന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

കൊച്ചി> കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസോണ്‍ ഫല്‍റ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് ഗാര്‍ഹിത്തൊഴിലാളി മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മിഷന്റെ ഇടപെടല്‍.  അധ്യക്ഷ എം.സി.ജോസഫൈനും കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും ഫ്‌ളാറ്റ് സന്ദര്‍ശിച്ച് കെയര്‍ടേക്കറില്‍ നിന്നും നേരിട്ട് തെളിവെടുത്തു.

 കൊച്ചി സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതിനു പുറമേ  വൈകുന്നേരത്തോടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തി നടപടികള്‍ വിലയിരുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top