23 December Monday

പി വി അൻവർ എംഎൽഎയുടെ 
മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

മലപ്പുറം > ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ  പി വി അൻവർ എംഎൽഎ പ്രത്യേക അന്വേഷകസംഘത്തിന് മൊഴിനൽകി. തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്പുറം ഗസ്റ്റ് ഹൗസിൽ അൻവറിന്റെ മൊഴി രേഖപ്പെടുത്തിയത്‌. ശനി പകൽ പതിനൊന്നോടെയാണ് എംഎൽഎ മൊഴി നൽകാനെത്തിയത്. മൊഴിയെടുക്കൽ ഒമ്പതര മണിക്കൂർ നീണ്ടു.

എഡിജിപി എം ആർ അജിത് കുമാർ, മലപ്പുറം മുൻ ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത് ദാസ് എന്നിവർക്കെതിരെയടക്കം 14 പരാതികളാണ് അൻവർ മുഖ്യമന്ത്രിക്ക് നൽകിയത്. ഈ വിഷയങ്ങളിലെ വിശദമായ മൊഴിയാണ് രേഖപ്പെടുത്തിയത്. ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ  നടത്തിയ വകുപ്പുതല അന്വേഷണത്തിൽ  എസ്‌ സുജിത് ദാസിനെ സസ്‌പെൻഡ്ചെയ്തിരുന്നു.

ഗൂഢാലോചന അന്വേഷിക്കണം; താനൂർ ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

താനൂർ > പൊന്നാനി സ്വദേശിയായ വീട്ടമ്മ ഉന്നയിച്ച ആരോപണത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്‌പി വി വി ബെന്നി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്‌തതിലെ പ്രതികാരമാണ് ആരോപണം കെട്ടിച്ചമച്ചതിനുപിന്നിലെന്നാണ്  വി വി ബെന്നി ഉന്നയിക്കുന്ന ആരോപണം. ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും  പരാതി നൽകും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കോടതിയെ സമീപിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top