25 September Wednesday

താനൂരിൽ വന്ദേഭാരതിനുനേരെ വീണ്ടും കല്ലേറ്

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2023

താനൂർ> താനൂർ റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായതായി പരാതി. തിങ്കൾ വൈകിട്ട് താനൂർ സ്റ്റേഷന് സമീപത്തുള്ള സിഗ്നൽ  മറികടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും അറിവായിട്ടില്ല. മുമ്പും സമാനരീതിയിൽ താനൂരിൽനിന്ന്‌ വന്ദേഭാരതിനുനേരെ കല്ലേറുണ്ടായിരുന്നു. അന്വേഷണത്തിനൊടുവിൽ പിടിയിലായവർ കളിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ  വിട്ടയക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top