23 December Monday

വന്ദേഭാരതിന് കല്ലേറ്; 15കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

വർക്കല> വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 15കാരനെ റെയിൽവേ സുരക്ഷാസേന പിടികൂടി. കഴിഞ്ഞ രണ്ടിന് തിരുവനന്തപുരത്തുനിന്ന്‌ മംഗലപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനും മധ്യേയാണ് കല്ലെറിഞ്ഞത്. തീവണ്ടിയുടെ കോച്ചിന്റെ ചില്ല് തകർന്നിരുന്നു. തീവണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി പിടിയിലായത്.

വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ആർപിഎഫ് ഇൻസ്‌പെക്ടർ ആർ എസ് രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സജിലാൽ, അനൂബ്, എഎസ്ഐ ജോസ്, ബാബു, ജയിംസ്, ഉണ്ണികൃഷ്ണപിള്ള, രജനീഷ്, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top