10 September Tuesday

ട്രെയിനിനുനേരെ കല്ലേറ്‌; യാത്രികന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കോഴിക്കോട്
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലേറെന്ന്‌ പരാതി. ശനി രാത്രി പത്തരയോടെ നിസാമുദ്ദീൻ –-എറണാകുളം പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസിനുനേരെയാണ്‌ കല്ലേറ്‌. കൈക്ക്‌ പരിക്കേറ്റ കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ റോയി  (56)  റെയിൽവേ പോർട്ടലിൽ പരാതി നൽകി.

ചെറുവണ്ണൂരിനും ഫറോക്കിനും ഇടയിലാണ് സംഭവം. ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നാണ്‌ കല്ലേറുണ്ടായത്. ആർപിഎഫും സ്‌പെഷ്യൽ ബ്രാഞ്ചും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top