16 October Wednesday

ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ഫറോക്ക് > ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം. തിരമാലകൾ ഇരച്ചുകയറി വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടന്നതിന് സമീപത്തായി  തീരത്തെ താൽകാലികമായി ഒരുക്കിയ കടകൾ കടൽവെള്ളം കയറി നശിച്ചു. ബുധനാഴ്ച രാവിലെ ഒൻപതോടെയാണ്
തിരമാലകളുടെ തളിക്കയറ്റമനുഭവപ്പെട്ടത്.

കാലാവസ്ഥാവ്യതിയാനത്തിൻ്റെ ഭാഗമായി ശക്തമായ കാറ്റും മഴയും കള്ളക്കടൽ പ്രതിഭാസവുമുണ്ടാകുമെന്ന മുന്നറിയിപ്പ്  നേരത്തെയുണ്ടായിരുന്നു.
പെട്ടെന്ന് കടലിലെ ജലനിരപ്പുയരുകയും പ്രക്ഷുബ്ധാവസ്ഥയിൽ തിരമാലകൾ കൂടുതൽ ഉയരത്തിൽ കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഇതുവരെയും കാര്യമായ കടലേറ്റമനുഭവപ്പെടാത്ത മേഖലലാണിത്.

വിനോദസഞ്ചാര വകുപ്പിൻ്റെ ‘ഓഷ്യാനസ് ചാലിയം’ സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി ഇവിടെ പൂർത്തിയായി വരികയാണ്. ദിവസവും ആയിരങ്ങളെത്തുന്ന ബീച്ചിൽ തദ്ദേശവാസികൾ നിരവധി താൽക്കാലിക പെട്ടിക്കടകൾ ഒരുക്കിയിട്ടുണ്ട്. ഇവയിൽ തീരത്തോടു ചേർന്നുള്ളവയിലാണ് കടൽ വെള്ളം കയറി നശിച്ചത്. ഇവിടെ സ്ത്രീകൾ ശേഖരിച്ച് വിൽപനക്കായി സൂക്ഷിച്ച കക്കത്തോടുകളും കടലെ
ടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top