22 December Sunday

കനത്ത കാറ്റിൽ മരങ്ങൾ പാളത്തിലേക്ക് വീണു; കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ഫയൽ ചിത്രം

കോട്ടയം> ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും റെയിൽ പാളത്തിലേക്ക് മരം വീണതിനാൽ കോട്ടയം, ആലപ്പുഴ വഴിയുള്ള  തീവണ്ടി ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും  തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്.

തകഴിയിൽ പാളത്തിന് കുറുകെ മരം വീണ്  കിടക്കുന്നതിനാൽ കൊല്ലം- ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്. കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top