22 December Sunday

ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കോട്ടയം > സ്‌കൂളിൽ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ്‌ ചികിത്സയിലായിരുന്ന ഏഴാം ക്ലാസ്‌ വിദ്യാർഥിനി മരിച്ചു. ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി ലൂയിസിന്റെയും നീതുവിന്റെയും മകൾ ക്രിസ്‌റ്റൽ സി ലാൽ (കുഞ്ഞാറ്റ- 12) ആണ്‌ മരിച്ചത്‌. ആർപ്പൂക്കര സെന്റ്‌ ഫിലോമിനാസ്‌ ജിഎച്ച്‌എസ്‌ വിദ്യാർഥിനിയാണ്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച സ്‌കൂളിലെ കായികമേളയിൽ ഓട്ടമത്സരത്തിനിടെയാണ് കുഞ്ഞാറ്റ കുഴഞ്ഞുവീണത്. തുടർന്ന്‌ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന്‌ മുതൽ  വെന്റിലേറ്ററിലായിരുന്നു. മന്ത്രി വി എൻ വാസവൻ ആശുപത്രിയിലെത്തി കുട്ടിയെ കണ്ട്‌ മികച്ച ചികിത്സ ഉറപ്പാക്കിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വ്യാഴം രാവിലെ എട്ടിന്‌ മരിച്ചു. മൃതദേഹം സ്‌കൂളിലെ പൊതു ദർശനത്തിന്‌ ശേഷം വീട്ടിലെത്തിച്ചു. സംസ്‌കാരം വെള്ളി പകൽ 12ന്‌ ആർപ്പൂക്കര സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ പള്ളിയിൽ. നോയൽ, ഏയ്ഞ്ചൽ എന്നിവരാണ് സഹോദരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top