പാറശാല > പഠനത്തിൽ മാത്രമല്ല കൃഷിയിലും അക്ഷയ്ക്ക് ഫുൾ എപ്ലസ് ആണ്. മുണ്ടപ്ലാവിളയിൽ വിജയകുമാറിന്റെയും പ്രീജയുടെയും മകനായ വി അക്ഷയ് അച്ഛന്റെ പാത പിന്തുടർന്നാണ് കൃഷിയിലേക്ക് തിരിഞ്ഞത്. മുണ്ടപ്ലാവിളയിലെ രണ്ടേക്കറോളം ഏല പാട്ടത്തിനെടുത്താണ് കുട്ടികർഷകന്റെ കൃഷി. ഇതിൽ ഒന്നേകാൽ ഏക്കറിൽ വാഴ മാത്രമാണ്. പടവലം, പാവൽ, മുളക്, ചീര, വെണ്ട, പയർ, വാഴ, മരച്ചീനി, വഴുതന, ചെണ്ടുമല്ലി, വാടാമുല്ല, ചെണ്ടുമല്ലി, ചോളം, വെള്ളരി തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്.
ടിഷ്യു കൾച്ചർ നേന്ത്രവാഴകൾ കുലച്ച് വിളവിന് പാകമായിട്ടുണ്ട്.സ്വന്തമായി ഉണ്ടാക്കിയെടുത്ത ജൈവ കീടനാശിനികളും കൃഷിഭവൻ വഴി ലഭിക്കുന്നതുമാണ് കൃഷിയിടത്തിൽ പ്രയോഗിക്കുന്നത്. പാറശാല കൃഷി ഓഫീസിന്റെ സഹായത്തോടെ കാർഷികവിളകൾക്ക് മികച്ച വിപണിയും അക്ഷയ് കണ്ടെത്താറുണ്ട്. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ അക്ഷയ് തന്റെ വിളവ് അധ്യാപകർക്കും സഹപാഠികൾക്കും പങ്കുവയ്ക്കാറുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..