21 December Saturday

കൊച്ചിയിൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

കൊച്ചി > കൊച്ചി കാക്കനാട് തേവക്കലിൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണിയാത്ത് വീട്ടിൽ അമൃത(19)യാണ് മരിച്ചത്. ബിബിഎ വിദ്യാർഥിനിയാണ്.

ഇന്നലെ രാത്രി 12.30 മുതൽ അമൃതയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് പുലർച്ചെയയാണ് വീടിന് സമീപത്തെ കുളത്തിൽ നിന്ന് അമൃതയുടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top