22 December Sunday

‘അമ്മ’ ഓഫീസിന്‌ മുന്നിൽ റീത്ത്‌ വച്ച്‌ ലോ കോളേജ്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കൊച്ചി > ‘അമ്മ’യുടെ എറണാകുളത്തെ ഓഫീസിന്‌ മുന്നിൽ റീത്ത്‌ വച്ച്‌ വിദ്യാർഥികൾ. എറണാകുളം ഗവ. ലോ കോളേജിലെ വിദ്യാർഥികളുടെ പേരിലാണ്‌ റീത്ത്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ‘‘അച്ഛനില്ലാത്ത ‘AMMA’ യ്‌ക്ക്‌- ലോകോസ്, ലോ കോളേജ്‌ എറണാകുളം’’ എന്ന്‌ റീത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതിനെ തുടർന്ന്‌ ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ്‌ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ നേരെ ലൈംഗികാരോപണം ഉയർന്നിരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top