19 September Thursday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ഉപജില്ലാ മത്സരങ്ങൾ 28ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13 ഉപജില്ലാ മത്സരങ്ങൾ ബുധനാഴ്‌ച നടക്കും.

ആവേശകരമായി നടന്ന സ്കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ്‌ 14 കേന്ദ്രങ്ങളിലായി നടക്കുന്ന ഉപജില്ലാ മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്‌. വ്യക്തിഗതമായാണ്‌ മത്സരം. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. പത്തിന്‌ മത്സരം തുടങ്ങും.

ഉപജില്ലാ മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം ഞാറക്കൽ വിഎച്ച്‌എസ്‌എസിൽ രാവിലെ ഒമ്പതിന്‌ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ നിർവഹിക്കും. നടൻ സലിം ഹസ്സൻ മുഖ്യാതിഥിയാകും.


മറ്റ്‌ ഉപജില്ലാ കേന്ദ്രങ്ങൾ: ആലുവ–- ഗവ. ജിഎച്ച്എസ്എസ് ആലുവ, അങ്കമാലി–- ജിഎച്ച്എസ്എസ് ചെങ്ങമനാട്, എറണാകുളം–- ജിഎച്ച്എസ്എസ് ഇടപ്പള്ളി, കല്ലൂർക്കാട്–- ഗവ. എൽപിഎസ് നീറമ്പുഴ, കോലഞ്ചേരി–- മാർ കൂറിലോസ് മെമ്മോറിയൽ എച്ച്എസ്എസ് പട്ടിമറ്റം, കൂത്താട്ടുകുളം–- ഗവ. യുപിഎസ് കൂത്താട്ടുകുളം, കോതമംഗലം–- മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം, മട്ടാഞ്ചേരി–- എഡ്വേർഡ് മെമ്മോറിയൽ ഗവ. എച്ച്എസ്എസ് വെളി ഫോർട്ട്‌ കൊച്ചി, മൂവാറ്റുപുഴ–- ടൗൺ യുപിഎസ് മൂവാറ്റുപുഴ, പറവൂർ–- സമൂഹം എച്ച്എസ് പറവൂർ, പെരുമ്പാവൂർ–- ഗവ. ജിഎച്ച്എസ് പെരുമ്പാവൂർ, പിറവം–- സെന്റ് ജോസഫ് എച്ച്എസ് പിറവം, തൃപ്പൂണിത്തുറ– -കെപിഎം എച്ച്എസ്എസ് പൂത്തോട്ട.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top