21 December Saturday

ഭക്ഷണവുമായി മകനെത്തി, അമ്മയെ കണ്ടില്ല

ശ്രീരാജ്‌ ഓണക്കൂർUpdated: Wednesday Sep 11, 2024

ഡെയ്‌സി


കൊച്ചി
എറണാകുളം സൗത്ത്‌ കരിത്തല റോഡ്‌ ശിവകൃപയിൽ ഒറ്റയ്‌ക്ക്‌ താമസിച്ചിരുന്ന സുഭദ്രയ്‌ക്ക്‌ എല്ലാ ദിവസവും ഭക്ഷണം എത്തിച്ചിരുന്നത്‌ കടവന്ത്ര ഗാന്ധിനഗറിൽ താമസിക്കുന്ന മകൻ രാജീവായിരുന്നു. അമ്മയെ കാണാതായപ്പോൾ ആദ്യം അന്വേഷിച്ചെത്തിയത്‌ അമ്മയുടെ കൂട്ടുകാരിയും അയൽവാസിയുമായ തേനാംപറമ്പിൽ ഡെയ്‌സിയുടെ അടുത്താണ്‌.

കരിത്തല റോഡിൽ മാതാസ്‌ ടീ ഷോപ്പ്‌ എന്ന ചായക്കട നടത്തുന്ന ഡെയ്‌സി ആഗസ്‌ത്‌ നാലിന്‌ വൈകിട്ട്‌ നടന്ന സംഭവം ഇപ്പോഴും ഓർക്കുന്നു. സുഭദ്രയെ ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്‌ അറിഞ്ഞതിന്റെ ഞെട്ടലിലായിരുന്നു ഡെയ്‌സി. ‘‘അമ്മ എന്നോടു പറയാതെ എവിടെയും പോകില്ല’’ എന്ന്‌ രാജീവ്‌ പറഞ്ഞിരുന്നു. അമ്മയെ കാണാതായെന്ന്‌ രാജീവ്‌ ഉറപ്പിച്ചത്‌ പറയാതെപോയതുകൊണ്ടാണെന്നും ഡെയ്‌സി ഓർക്കുന്നു.

ആഗസ്‌ത്‌ മൂന്നിന്‌ തന്റെ ചായക്കടയിൽ സുഭദ്ര വന്നിരുന്നുവെന്ന്‌ ഡെയ്‌സി പറഞ്ഞു. ഏറെനേരം സംസാരിച്ചു. ഡെയ്‌സിയെ ചായക്കടയിൽ സഹായിച്ചിരുന്ന മകൻ ഡിബിനും അന്ന്‌ അവിടെയുണ്ടായിരുന്നു. സാധാരണ അമ്മയെ കാണാൻ സുഭദ്ര വൈകിട്ടാണ്‌ വരാറുള്ളത്‌. അന്ന്‌ പകൽ 11 ആയപ്പോൾ സുഭദ്ര വന്നിരുന്നുവെന്നും ഡിബിൻ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top