22 December Sunday

അടിമാലിയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2023

പ്രതീകാത്മക ചിത്രം

അടിമാലി > അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെക്കേകൈതക്കൽ ജിനീഷ് (39) ആണ് സെൻട്രൽ ജങ്ഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒക്ടോബർ വൈകിട്ട് അഞ്ചിനാണ് സംഭവം. പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെ എത്തുകയും ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

ഉടൻ ഓടിക്കൂടിയ നാട്ടുകാർ ചാക്ക് നനച്ചും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവൻ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയും സഹോദരനും മാത്രമാണ് ജിനീഷിനുള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ജിനീഷിനെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അടിമാലിയിലെ വിവിധഹോട്ടലുകളിൽ  ജോലി ചെയ്യുകയായിരുന്നു  ജിനീഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top