22 December Sunday

ഭാര്യ മരിച്ചെന്ന് കരുതി: ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കണ്ണൂര്‍> പിണറായിയില്‍ ഭാര്യയെ തലക്കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലില്‍ വീട്ടില്‍ പൊളുക്കായി രവീന്ദ്രന്‍ (58) ആണ് മരിച്ചത്.ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രന്‍ വീടിന്റെ മുകള്‍ നിലയില്‍ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനം

രവീന്ദ്രന്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇവര്‍ക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാലൂര്‍ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയില്‍ ഏതാനും മാസം മുമ്പാണ് വാടകക്ക് താമസം തുടങ്ങിയത്. ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top