26 December Thursday

ബന്ധുവിനെ വീഡിയോകോൾ ചെയ്‌ത്‌ യുവാവ് ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ആത്മഹത്യ ചെയ്ത റിയാസ്

നെടുമങ്ങാട്‌ > മദ്യലഹരിയിൽ ഭാര്യയുടെ ബന്ധുവിനെ വീഡിയോകോൾ ചെയ്‌ത്‌ യുവാവ് ആത്മഹത്യ ചെയ്‌തു. പേരുമല തടത്തരികത്തു വീട്ടിൽ നാസർ- റംല ദമ്പതികളുടെ മകൻ റിയാസാ (38)ണ് മരിച്ചത്. സുഹൃത്ത്‌ നസീറിന്റെ വാടക വീട്ടിൽ വ്യാഴം രാത്രിയിലാണ് സംഭവം. ഇവിടെവച്ച്‌ ഇരുവരും ചേർന്ന് മദ്യപിച്ചു. തുടർന്ന്, നസീർ ഉറങ്ങിപ്പോയി. രാത്രി എട്ടോടെ റിയാസ്‌ ഭാര്യയുടെ ബന്ധുവിനെ വീഡിയോകോൾ വിളിച്ചാണ്‌ ആത്മഹത്യചെയ്‌തത്‌.

റിയാസ് എവിടെനിന്നാണ് ഫോൺ ചെയ്യുന്നതെന്ന്‌ ബന്ധുവിന് മനസ്സിലായില്ല. രാത്രി പത്തോടെ ഉണർന്ന നസീർ റിയാസ് കെട്ടിത്തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. തുടർന്ന്, നസീർ വാർഡ് അംഗത്തെയും പ്രദേശവാസികളെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി. റിയാസ് ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. മത്സ്യവ്യാപാരിയാണ്‌. മക്കൾ: ആഷിക്, അസ്‌ലം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top