26 December Thursday

പമ്പാ നദിയിൽ ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

റാന്നി > പമ്പാനദിയിൽ ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു. മൈലപ്ര  മടുക്കമൂട്ടിൽ ജെയ്സൺ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. ആദ്യം ഇയാൾ റാന്നി വലിയ പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് എടുത്തുചാടി. വെള്ളക്കുറവായതിനാൽ കരയ്ക്ക് കയറിയ ഇയാൾ നദിയുടെ കരയിലൂടെ താഴേക്ക് നടന്നു വീണ്ടും വെള്ളത്തിൽ ചാടി.  

കരയിലേക്ക് കയറാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നീന്തി കയത്തിലേക്ക് പോവുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് മൃതദേഹം ഇളങ്കാവിൽ കടവിൽ നിന്നാണ് കരയ്ക്കെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് കരുതുന്നു. ബന്ധുവീട്ടിലാണ് താമസിക്കുന്നത്. മോതിരവയലിൽ സ്ഥലം വാങ്ങിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top