തൃക്കാക്കര
അന്തരിച്ച കാർട്ടൂണിസ്റ്റ് സുകുമാറിന്റെ മകളാണ് മികച്ച ഡബ്ബിങ് കലാകാരിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സുമംഗല. ‘ജനനം 1947, പ്രണയം തുടരുന്നു’ എന്ന ചിത്രത്തിൽ പ്രശസ്‌ത നർത്തകി ലീല സാംസൺ അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് അവാർഡ്.
ആദ്യകാല നടിമാരായ ഷീലയും വിജയകുമാരിയുംമുതൽ പുതുതലമുറ അഭിനേതാക്കൾക്കുവരെ ശബ്ദം നൽകിയിട്ടുള്ള സുമംഗല, പുരസ്‌കാരമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. കാക്കനാട് പാലച്ചുവടിലെ വീട്ടിലാണ് കുടുംബത്തോടൊപ്പം സ്ഥിരതാമസം. നാടക–-സിനിമ നടനാണ് ഭർത്താവ് സുനിൽ ഗോപാലൻ. അദ്ദേഹത്തിനൊപ്പം റെക്കോഡിങ് സ്റ്റുഡിയോകളിൽ പോകുമായിരുന്നു. അതാണ് ഈ രംഗത്തേക്ക് വഴിതുറന്നത്. നൂറിലേറെ സിനിമകളിലും നിരവധി സീരിയലുകളിലും ശബ്ദം നൽകി. മക്കൾ: സനൂപ് കൃഷ്ണൻ, അഡ്വ. എസ് ശ്രീകുമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..