കൊച്ചി
സപ്ലൈകോ ജില്ലാ ക്രിസ്‌മസ് ഫെയറിന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ തുടക്കമായി. മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി ആദ്യവിൽപ്പന നിർവഹിച്ചു.
നഗരസഭ കൗൺസിലർ പത്മജ എസ് മേനോൻ, ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർമാരായ എം ആർ ദീപു, പി ടി സൂരജ് തുടങ്ങിയവർ സംസാരിച്ചു. സബ്സിഡി സാധനങ്ങൾക്കുപുറമെ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്. സപ്ലൈകോയുടെ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപവീതം വിലക്കുറവുണ്ട്.
പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നു. 150ലധികം ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുകളും നൽകുന്നത്. രാവിലെ 10 മുതൽ രാത്രി എട്ടുവരെ ഫെയർ പ്രവർത്തിക്കും.
സബ്‌സിഡി സാധനങ്ങളും വിലയും ക്രമത്തിൽ. ചെറുപയർ–- 90 രൂപ (കിലോയ്‌ക്ക്), ഉഴുന്ന് ബോൾ– -95, വൻകടല–- 69. വൻപയർ–- 79, തുവരപ്പരിപ്പ്–- 115, ജയ അരി–- 33, കുറുവ–- 33, മട്ട–- 33, പച്ചരി– -29, പഞ്ചസാര– -33, മുളക്– -73 (അരക്കിലോ), മല്ലി– -39 (അരക്കിലോ), വെളിച്ചെണ്ണ–- 65 (അരലിറ്റർ).
ഫ്ലാഷ് സെയിൽ
ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും പകൽ 2.30 മുതൽ വൈകിട്ട് നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. 30 വരെയാണ് ഫ്ലാഷ് സെയിൽ സജ്ജമാക്കിയിരിക്കുന്നത്. സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനംവരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..