21 December Saturday

സപ്ലൈകോ 
ക്രിസ്‌മസ്‌ ചന്ത ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024


തിരുവനന്തപുരം
വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്‌മസ് ചന്ത ശനിയാഴ്‌ച തുടങ്ങും. ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റിലും സജ്ജമാക്കുന്ന ചന്ത 30 ന്‌ സമാപിക്കും. സംസ്ഥാനതല ഉദ്ഘാടനം പകൽ 10.30ന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രത്യേക ജില്ലാ ചന്തകളുണ്ടാകും. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും പകൽ രണ്ടരമുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. 

30% വരെ വിലക്കുറവ്‌
ബ്രാൻഡഡ്  സാധനങ്ങൾക്ക്  അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും.  ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്‌ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്‌ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.   കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക്‌ പ്രത്യേക ഓഫറുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top