22 December Sunday

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


തിരുവനന്തപുരം
ഓണക്കാലത്ത്‌ സപ്ലൈകോ നടത്തിയ പ്രത്യേക ഉത്സവ ചന്തയിലൂടെ 4.11 കോടി രൂപയുടെ വിൽപന നടന്നതായി മന്ത്രി ജി ആർ അനിൽ. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബ്‌സിഡി ഇനത്തിൽ 2.35 കോടിയുടെയും സബ്‌സിഡി ഇതര വിഭാഗത്തിൽ 1.76 കോടി രൂപയുടെയും വിൽപനയാണ്‌ നടന്നത്‌. ഓണച്ചന്തയുടെ ഭാഗമായി 25 കോടി രൂപയുടെ വിപണി ഇടപെടൽ ബാധ്യത സർക്കാരിനുണ്ടായി. കിലോയ്‌ക്ക്‌ 8.30 രൂപയ്‌ക്ക്‌ ലഭിക്കുന്ന അരി പകുതി വിലയ്‌ക്കാണ്‌ സംസ്ഥാന സർക്കാർ മുൻഗണനേതര വിഭാഗങ്ങൾക്ക്‌ വിതരണം ചെയ്യുന്നത്‌. കാർഡൊന്നിന്‌ പത്ത്‌ കിലോ വീതമാണ്‌ അരി നൽകുന്നത്‌. ഇതിനുള്ള ഇളവ്‌ കേന്ദ്രം നൽകുന്നില്ല.

ഓണത്തിന്‌ എഎവൈ വിഭാഗത്തിൽപ്പെട്ടവർക്കും ക്ഷേമസ്ഥാപനങ്ങളിൽ കഴിയുന്നവർക്കും സൗജന്യക്കിറ്റുകൾ നൽകി. മുണ്ടക്കൈയിലേയും ചൂരൽമലയിലേയും ദുരന്തബാധിതർക്കും സൗജന്യ കിറ്റുകൾ നൽകി. 34.29 കോടി രൂപയാണ്‌ ഇതിനായി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top