22 December Sunday

നെല്ല്‌ സംഭരണം ; സപ്ലൈകോയ്‌ക്ക്‌ 
175 കോടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


തിരുവനന്തപുരം
സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി നൽകാൻ സംസ്ഥാന സർക്കാർ 175 കോടിരൂപ അനുവദിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത സാഹചര്യത്തിലാണിതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 2017 മുതലുള്ള 900 കോടി രൂപ കുടിശ്ശികയാണ്‌. കേന്ദ്ര വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾത്തന്നെ കർഷകർക്ക് വില നൽകുന്നുണ്ട്‌. സബ്‌സിഡി ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക നൽകുന്നതും കേരളത്തിൽ. 

പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ നെല്ലുവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലുംചേർത്ത്‌ വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നൽകും. കർഷകർക്ക്‌ നൽകുന്ന ഉൽപ്പാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. കേരളത്തിൽമാത്രമാണ്‌ നെൽക്കർഷകർക്കായി ഇത്തരമൊരു പദ്ധതിയുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top