തൃശ്ശൂര്‍ > സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ഫെയര്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനി തെക്കേ ഗോപുരനടയില്‍ ശനിയാഴ്ച മുതല്‍ ഡിസംബര്‍ 30 വരെ നടക്കും. റവന്യൂ മന്ത്രി കെ രാജന്‍ വൈകിട്ട് 4.30ന് ഫെയര്‍ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥിയാകും. ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് ആദ്യ വില്‍പ്പന നടത്തും. ഫെയറില്‍ ശബരി ഉല്‍പ്പന്നങ്ങള്‍ക്ക് 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവും തിരഞ്ഞെടുത്ത എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ മികച്ച ഓഫറിലും വാങ്ങാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..