26 December Thursday

മദ്യവിൽപ്പനശാലകളിൽ പ്രായപരിശോധന വേണമെന്ന ഹർജിയിൽ നോട്ടീസയച്ച്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Monday Nov 11, 2024

ന്യൂഡൽഹി
മദ്യവിൽപ്പനശാലകളിൽ പ്രായപരിശോധന നിർബന്ധമാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി. ഇതുസംബന്ധിച്ച്‌  കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക്‌ നോട്ടീസ്‌ അയക്കാൻ ജസ്‌റ്റിസ്‌ ഭൂഷൺഗവായ്‌, ജസ്‌റ്റിസ്‌ കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.

  ‘കമ്യുണിറ്റി എഗെയിൻസ്‌റ്റ്‌ ഡ്രങ്കൺ ഡ്രൈവിങ്ങ്‌’ എന്ന സർക്കാരേതരസംഘടന നൽകിയ ഹർജിയിലാണ്‌ തീരുമാനം. കുട്ടികൾ മദ്യം വാങ്ങുന്നത്‌ തടയാനായി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ വേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന്‌  ഹർജിക്കാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top