23 December Monday

നടിയെ ആക്രമിക്കല്‍: ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം; ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കൃത്രിമം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

ന്യൂഡല്‍ഹി> നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍  ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം

ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേന  ദൃശ്യങ്ങള്‍  കോപ്പി ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ മാറ്റംവരുത്തുകയോ ചെയ്യുന്നില്ലെന്ന് കോടതി ഉറപ്പുവരുത്തേണ്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി

 ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഉള്ളതാണെന്ന് ഉറപ്പുവരുത്താന്‍  സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ദിലീപിന് തേടാവുന്നതാണ്. ഈ റിപ്പോര്‍ട്ട് ദിലീപോ അദ്ദേഹം അധികാരപ്പെടുത്തിയ പ്രതിനിധിയോ മാത്രമെ പരിശോധിക്കാവു. റിപ്പോര്‍ട്ട് വളരെ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒരുതവണയില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെങ്കില്‍ മജിസ്‌ട്രേറ്റിനോട് അപേക്ഷിക്കാവുന്നതാണ്. അഭിഭാഷകനും ഒരു ഐടി വിദഗ്ധനുമൊപ്പം ദിലീപിന് ദൃശ്യങ്ങള്‍ പരിശോധിക്കാം. എന്നാല്‍, അപേക്ഷ നിയമപരമായി പരിശോധിച്ച് വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നില്ലെന്ന് മജിസ്‌ട്രേറ്റ് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ്  ദിലീപിന് നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി  ഉത്തരവിട്ടിരുന്നു
ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധന നടത്തിയതാണ്. വീണ്ടും ആ പരിശോധന നടത്തേണ്ടതില്ലെന്നും കോടതി  ഉത്തരവായി.ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാരും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top