ന്യൂഡൽഹി
വിവാദ ആൾ ദൈവവും ‘ദേരാ സച്ചാ സൗധ’ സംഘടനയുടെ തലവനുമായ ഗുർമീത് റാം റഹീം സിങ്ങിന്റെ വിചാരണയ്‌ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്‌റ്റേ നീക്കി സുപ്രീംകോടതി. സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം ഗുരു ഗ്രന്ഥസാഹിബിനെ ആസൂത്രിതമായി അവഹേളിച്ചെന്ന കേസുകളിൽ ഗുർമീത് റാം റഹീം സിങ് പ്രതിയായിരുന്നു.
മൂന്ന് കേസുകളിലെ വിചാരണ തടഞ്ഞ പഞ്ചാബ്–-ഹരിയാന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി നീക്കിയത്. പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ നോട്ടീസ് അയക്കാനും ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..