22 December Sunday

പെട്രോൾ പമ്പുകളുടെ അനുമതി അന്വേഷിക്കും: സുരേഷ് ​ഗോപി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കോന്നി> കണ്ണൂരിലെ പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണന്നും 25 വർഷമായി സംസ്ഥാനത്ത് പെട്രോൾ പമ്പുകൾക്ക്‌ അനുമതി നൽകിയത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മുൻ എഡിഎം നവീൻ ബാബുവിന്റെ  മലയാലപ്പുഴയിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്റെ മരണത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കുമോ എന്ന ചോദ്യത്തിന് സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും ഇതിനായി കുടുംബം പരാതി നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top