27 December Friday

പൂരസ്ഥലത്ത്‌ ആംബുലൻസിൽ 
പോയിട്ടില്ല ; കള്ളം പറഞ്ഞ് സുരേഷ്‌ ഗോപി

സ്വന്തം ലേഖകൻUpdated: Monday Oct 28, 2024


ചേലക്കര
തൃശൂർ പൂരസ്ഥലത്ത്‌ ആംബുലൻസിൽ പോയിട്ടില്ലെന്ന്‌ കള്ളംപറഞ്ഞ്‌ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി. താൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്‌  പോയതെന്നും ആംബുലൻസിൽ വന്നത്‌ കണ്ടുവെന്നത്‌ മായക്കാഴ്‌ചയാണെന്നും ചേലക്കരയിൽ എൻഡിഎ മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. എന്നാൽ സുരേഷ് ഗോപി  സേവഭാരതിയുടെ ആംബുലൻസിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിച്ചിരുന്നു.

പൂരം കലക്കാനല്ല നടത്താനാണ്‌ സുരേഷ്‌ ഗോപി ആംബുലൻസിൽ പോയതെന്നാണ്‌  ആദ്യം സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞത്‌. തുടർന്നാണ്‌ സുരേഷ്‌ ഗോപി പച്ചക്കള്ളം പറഞ്ഞത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top