22 December Sunday
എത്തിയത്‌ ആംബുലൻസിൽ 
തന്നെയെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റും

സുരേഷ്‌ ഗോപിയുടെ ‘പൂരക്കള്ളം’ ; നാണംകെട്ട്‌ ബിജെപി

സ്വന്തം ലേഖകൻUpdated: Tuesday Oct 29, 2024


ചേലക്കര
ചേലക്കരയിലെ തെരഞ്ഞെടുപ്പ്‌ കൺവൻഷനെത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി തട്ടിവിട്ട ‘പൂരക്കള്ള’ത്തിൽ നാണംകെട്ട്‌ ബിജെപി. തൃശൂർ പൂരത്തിന്‌ താൻ ആംബുലൻസിലല്ല ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്‌ എത്തിയതെന്നാണ്‌ സുരേഷ്‌ഗോപി തിങ്കളാഴ്‌ച പറഞ്ഞത്‌. എന്നാൽ, ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ ഇതു തള്ളി. കാറിലാണ്‌ ആദ്യം വന്നതെങ്കിലും നഗരപരിധിയിൽ  പൊലീസ്‌ തടഞ്ഞപ്പോൾ സേവാഭാരതിയുടെ ആംബുലൻസ്‌ വരുത്തി അതിലാണ്‌ പൂര സ്ഥലത്ത്‌ എത്തിയതെന്ന്‌  വെളിപ്പെടുത്തി.

കൺവൻഷൻ വേദിയിൽ ആദ്യം സംസാരിച്ച ബിജെപി  സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും  ഇതേകാര്യം പറഞ്ഞിരുന്നു. ഇതിൽ അമർഷംകൊണ്ടാണ്‌ സുരേന്ദ്രന്റെ വിശ്വാസം ശരിയല്ലെന്നും താൻ ആംബുലൻസിൽ വന്നത്‌ മായക്കാഴ്‌ചയാണെന്നും സുരേഷ്‌ഗോപി തട്ടിവിട്ടത്‌. പ്രസംഗം വിവാദമായതോടെ തൃശൂർപൂരം അലങ്കോലപ്പെടുത്താൻ സുരേഷ്‌ഗോപി സേവാഭാരതിയുടെ ആംബുലൻസിൽ വരുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നുണ്ട്‌. ഇതോടെ മുതിർന്ന പാർടി നേതാക്കളെ തഴഞ്ഞ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാൻ സുരേഷ്‌ ഗോപിയെ എത്തിച്ചത്‌ വേണ്ടാത്ത പണിയായെന്ന അവസ്ഥയിലാണ്‌ നേതാക്കളും പ്രവർത്തകരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top